ഓർമ്മകൾ
ഓർമ്മകളെന്നും നനവാണെന്നിൽ,
ചിലപ്പോൾ കൂവളത്തിൻ കയ്പ്പാണ്.
വിരിഞ്ഞു നില്ക്കുന്ന പൂവാണ്.
പലപ്പോഴും കൊഴിഞ്ഞു വീഴുന്നോരിലയാണ്
കാലിൽ ചിലംബിന്നഴകാണ് എങ്കിലുമതെൻ
കൈത്താരിന്നു കൊണ്ട മുറിവാണ്.
കോർത്തെടുക്കാനാവുമെങ്കിലും
എനിക്കതിന്നുതിർന്നുവീണ മൊഴിത്തുണ്ടാണ്
മഞ്ഞുരികി വീണ വഴിയിൽ ഞാൻ കണ്ടൊരാ
കുഞ്ഞു പറവതൻ പാതിരാപ്പാട്ടാണ്
കനവു കണ്ടൊരാകാശത്തിന്നപ്പുറത്തെ
നിലാവു നെയ്തൊരു നൃത്തമാണ്.
പാതിമറന്നുപോയ കവിതയാണിന്നെനിക്ക്
പോയകാലത്തിൻ മരുപച്ചയാണത്
തേങ്ങിപെയ്തൊരു മഴയാണതെങ്കിലും
ദൂരെ മാനത്തു തെളിഞ്ഞൊരാ മാരിവില്ലിന്നഴകാണ്.
കണ്ടു ഞാൻ മറന്ന നിൻ കൈകളാണത്
പിന്നെയും കണ്ടു തീരാത്ത നിൻ മനമാണത്
പൊട്ടിപ്പോയൊരു നൂൽപ്പട്ടമാണെന്നാലും
പട്ടിൽ പൊതിഞ്ഞ പവിഴരത്നമാണത്.
ഓർമ്മകളെന്നും നനവാണെന്നിൽ,
ചിലപ്പോൾ കൂവളത്തിൻ കയ്പ്പാണ്.
വിരിഞ്ഞു നില്ക്കുന്ന പൂവാണ്.
പലപ്പോഴും കൊഴിഞ്ഞു വീഴുന്നോരിലയാണ്
കാലിൽ ചിലംബിന്നഴകാണ് എങ്കിലുമതെൻ
കൈത്താരിന്നു കൊണ്ട മുറിവാണ്.
കോർത്തെടുക്കാനാവുമെങ്കിലും
എനിക്കതിന്നുതിർന്നുവീണ മൊഴിത്തുണ്ടാണ്
മഞ്ഞുരികി വീണ വഴിയിൽ ഞാൻ കണ്ടൊരാ
കുഞ്ഞു പറവതൻ പാതിരാപ്പാട്ടാണ്
കനവു കണ്ടൊരാകാശത്തിന്നപ്പുറത്തെ
നിലാവു നെയ്തൊരു നൃത്തമാണ്.
പാതിമറന്നുപോയ കവിതയാണിന്നെനിക്ക്
പോയകാലത്തിൻ മരുപച്ചയാണത്
തേങ്ങിപെയ്തൊരു മഴയാണതെങ്കിലും
ദൂരെ മാനത്തു തെളിഞ്ഞൊരാ മാരിവില്ലിന്നഴകാണ്.
കണ്ടു ഞാൻ മറന്ന നിൻ കൈകളാണത്
പിന്നെയും കണ്ടു തീരാത്ത നിൻ മനമാണത്
പൊട്ടിപ്പോയൊരു നൂൽപ്പട്ടമാണെന്നാലും
പട്ടിൽ പൊതിഞ്ഞ പവിഴരത്നമാണത്.
No comments:
Post a Comment