Tuesday, August 18, 2015

വെറുതെ 

കുളിർക്കാറ്റടിക്കുമ്പോൾ എന്റെ കണ്ണു  പിടയ്ക്കും
മഴ പെയ്യുമ്പോൾ എന്റെ  ഹൃദയം  നൃത്തം വെയ്ക്കും
ആ നൃത്തത്തിൽ ഒരു നൂറു മഴവില്ല് പൂക്കും.
പിന്നെ സൂര്യനെതതുമ്പോൾ  ഏഴു  വർണ്ണവും,
മാഞ്ഞുപോകുന്ന  കാഴ്ച  ഞാൻ  ദൂരെ മാറി  നോക്കിനില്ക്കും.
പിന്നെ നിന്നെയോർക്കും , ആ ഓർമ്മയിൽ ഞാൻ
മഴവിൽ  സ്വപ്‌നങ്ങൾ  കണ്ടു മയങ്ങും.
ഓർമ്മകൾ

ഓർമ്മകളെന്നും നനവാണെന്നിൽ,
ചിലപ്പോൾ  കൂവളത്തിൻ  കയ്പ്പാണ്‌.
വിരിഞ്ഞു നില്ക്കുന്ന പൂവാണ്.
പലപ്പോഴും കൊഴിഞ്ഞു വീഴുന്നോരിലയാണ്
കാലിൽ ചിലംബിന്നഴകാണ് എങ്കിലുമതെൻ
കൈത്താരിന്നു കൊണ്ട മുറിവാണ്.

കോർത്തെടുക്കാനാവുമെങ്കിലും
എനിക്കതിന്നുതിർന്നുവീണ  മൊഴിത്തുണ്ടാണ്
മഞ്ഞുരികി  വീണ വഴിയിൽ  ഞാൻ കണ്ടൊരാ
കുഞ്ഞു പറവതൻ  പാതിരാപ്പാട്ടാണ്
കനവു കണ്ടൊരാകാശത്തിന്നപ്പുറത്തെ
നിലാവു  നെയ്തൊരു നൃത്തമാണ്.

പാതിമറന്നുപോയ  കവിതയാണിന്നെനിക്ക്‌
പോയകാലത്തിൻ  മരുപച്ചയാണത്
തേങ്ങിപെയ്തൊരു  മഴയാണതെങ്കിലും
ദൂരെ  മാനത്തു  തെളിഞ്ഞൊരാ മാരിവില്ലിന്നഴകാണ്.

കണ്ടു  ഞാൻ മറന്ന നിൻ കൈകളാണത്
പിന്നെയും  കണ്ടു  തീരാത്ത നിൻ  മനമാണത്
പൊട്ടിപ്പോയൊരു  നൂൽപ്പട്ടമാണെന്നാലും
പട്ടിൽ  പൊതിഞ്ഞ പവിഴരത്നമാണത്.